കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ ജെന്‍ഡര്‍ അവെയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം താല്‍ക്കാലിക അടിസ്ഥാനത്തില്‍ രണ്ട് ഫാമിലി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ കൗണ്‍സിലിംഗ് യോഗ്യതയുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം ഒക്ടോബര്‍ 17നകം ധര്‍മശാലയിലെ ജില്ലാ പോലീസ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സി-ബ്രാഞ്ച് ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കണം.