വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായുള്ള പോഷന്‍ മാഹ് ജില്ലാതല സെമിനാര്‍ ഒക്ടോബര്‍ 16ന് രാവിലെ 10.30ന് അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റെയിന്‍ബോ സ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍ അധ്യക്ഷയാകും.