മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടുന്ന കരുളായി പഞ്ചായത്തില്‍ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ നടപ്പിലാക്കിയ പ്രധാന വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വികസന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. വികസന സദസ്സ് സ്വാഗതസംഘം ചെയര്‍മാന്‍ സിദ്ദീഖ് വടക്കന്‍ അധ്യക്ഷനായി.

സ്വാഗതസംഘം കണ്‍വീനര്‍ കെ ജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗം ടി കെ റംലത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഷരീഫ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹാരിസ് പനോലന്‍, ബി വേണുഗോപാലന്‍, കെ പി അലി അക്ബര്‍, രവീന്ദ്രന്‍ വെള്ളത്താട്ട്, മിനി സുജേഷ്, ജെയിംസ് മാവേലി, സന്തോഷ് ബാബു അസിസ്റ്റന്റ് സെക്രട്ടറി ശിവദാസന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.