കോട്ടയം: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കല്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ഷാനവാസും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പനും അവതരിപ്പിച്ചു.

വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തീകരിക്കുക, മുതുകോരമല-ചക്കിപ്പാറ ടൂറിസം പ്രോത്സാഹിപ്പിക്കുക, പൂച്ചക്കല്‍ കോളനി ഭാഗത്ത് കളിക്കളം നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. സജിമോന്‍, ജെസ്സി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. ഹരിഹരന്‍,രജനി സലിലന്‍, കെ.എസ.് മോഹനന്‍, സി.ഡി.എസ.് ചെയര്‍പേഴ്സണ്‍ ആശാ ബിജു, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി.കെ. സണ്ണി, അസിസ്റ്റന്റ് സെക്രട്ടറി ഡി. ഷൈജു എന്നിവര്‍ പങ്കെടുത്തു.