കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ 2026 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 30 നകം പുതുക്കണമെന്ന് കണ്ണൂർ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ തൊഴില്‍ വകുപ്പിന്റെ www.lc.kerala.gov.in വെബ്സൈറ്റ് മുഖേന നേരിട്ടോ രജിസ്ട്രേഷന്‍ പുതുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍: 8547655703, രണ്ടാം സര്‍ക്കിള്‍: 8547655716, മൂന്നാം സര്‍ക്കിള്‍: 8547655725, തലശ്ശേരി ഒന്നാം സര്‍ക്കിള്‍: 8547655731, രണ്ടാം സര്‍ക്കിള്‍: 8547655741, തളിപ്പറമ്പ്: 8547655768, ഇരിട്ടി: 8547655760, പയ്യന്നൂര്‍: 8547655761 നമ്പറുകളില്‍ ബന്ധപ്പെടാം.