ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ജീവിതശൈലി രോഗ വിഭാഗവും നേത്രവിഭാഗവും സംയുക്തമായി പ്രമേഹ രോഗ നിര്‍ണയവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നവംബര്‍ 14, 15 തീയതികളില്‍ ഡയബെറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ് ഉണ്ടായിരിക്കും. പ്രമേഹ രോഗികള്‍ക്കായി പ്രത്യേക യോഗ പരിശീലനവും ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് നേത്ര വിഭാഗം: 8590976859, യോഗ വിഭാഗം: 8281586030 നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ബന്ധപ്പെടാം.