നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലയില്‍ നടത്തിയ വിവിധ ലഹരി വിമുക്ത പരിപാടികള്‍ ജില്ലാതല കമ്മിറ്റി വിലയിരുത്തി. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ അധ്യക്ഷത വഹിച്ചു. നശാമുക്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത പരിപാടികള്‍ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി ബിജു വിശദ്ദീകരിച്ചു. സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ലഹരിക്കെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച കോളജ് അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍മാര്‍, പോലീസ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ എന്നിവരടങ്ങിയ റിസോഴ്‌സ് ടീം അവബോധ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

നശാമുക്ത് ഭാരത് അഭിയാന്‍ പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കലക്ടര്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് യൂണിറ്റ് തലത്തില്‍ സംഘടിപ്പിച്ച ജില്ലാതല പോസ്റ്റര്‍ മത്സരങ്ങളില്‍ വിജയികളായ പി.എസ് പാര്‍ഥിവ്, കെ.എം ഫാത്തിമത്ത് ഫിദ, നന്ദിത രാജീവ്, എം. ഫാത്തിമത്തുല്‍ ഫിദ, അനാമിക വി. ജിജീഷ് എന്നിവരെ അനുമോദിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നാര്‍കോട്ടിക് സെല്‍ കണ്ണൂര്‍ റൂറല്‍ ഡി വൈ എസ് പി വിന്‍സന്റ് ജോസഫ്, നര്‍കോട്ടിക് എസ് ഐ കെ ധര്‍മരാജ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ഡി.കെ വിനോദന്‍, ഡി- ഡാഡ് പോലീസ് കോ ഓര്‍ഡിനേറ്റര്‍ പി സുനോജ് കുമാര്‍, എക്‌സൈസ് -വിമുക്തി മിഷന്‍ മാനേജര്‍, ഡി അരുണ്‍, നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ പി. കെ.നാസര്‍, എന്‍.എം.ബി.എ ജില്ലാ കോര്‍ഡിനേറ്റര്‍ ബേബി ജോണ്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. ഷുഹൈബ്, ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍ പി.വി. സനല്‍ കുമാര്‍, പി.ആര്‍ മേധ, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, ഐ റ്റി ഡി പി ഓഫീസ് പ്രതിനിധി പി.വി. ഗിരിജ, പ്രതീക്ഷ ഡി-ഐ.ആര്‍. സി.എ-ഡിഅഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. കെ.എം ജെയ്‌സണ്‍, എന്നിവര്‍ പങ്കെടുത്തു.