കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പുഷ്‌പോത്സവത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ മാതൃകപരമാണ്. ഇത്തരം കൂട്ടായ്മകൾ ജാതി, മത, രാഷ്ട്രീയ, സങ്കുചിത ചിന്തകൾക്ക് അതീതമായ സന്ദേശം സമൂഹത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. കെ. വത്സല അധ്യക്ഷയായി.

പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ആദിനാഥ് ഒന്നാം സ്ഥാനവും സജീവൻ ചാലാട് രണ്ടാം സ്ഥാനവും മാധവി കുഞ്ഞിമംഗലം മൂന്നാം സ്ഥാനവും നേടി. സെൽഫി കോണ്ടസ്റ്റ് മത്സരത്തിൽ ശ്രീകുമാർ അമ്പൻ മുണ്ടയാട് ഒന്നാം സ്ഥാനവും ഐശ്വര്യ ശ്രീജേഷ് മാച്ചേരി രണ്ടാം സ്ഥാനവും ഋതിക ദിൽജിത്ത് തളാപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നഴ്സറി സ്റ്റാൾ മത്സരത്തിൽ ലസീന എൻ ഒന്നാം സ്ഥാനവും വിജയകൃഷ്ണൻ രണ്ടാം സ്ഥാനവും സിബിച്ചൻ ജേക്കബ് മൂന്നാം സ്ഥാനവും നേടി.

സംഘാടക സമിതി ജനറൽ കൺവീനർ പി. വി. രത്നാകരൻ, ട്രഷറർ കെ. എം. ബാലചന്ദ്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. ഗോപി, യു. കെ. ബി നമ്പ്യാർ, കെ. സുലൈമാൻ, വി. പി. കിരൺ എന്നിവർ പങ്കെടുത്തു. കണ്ണൂർ പുഷ്‌പ്പോത്സവത്തിന്റെ സമാപന സമ്മേളനം രെജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു