ലോക കാന്‍സര്‍ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അവബോധ ക്ലാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.ടി രേഖ ഉദ്ഘാടനം ചെയ്തു. ‘ഹെല്‍ത്തി കേരള’ സഞ്ചരിക്കുന്ന ആരോഗ്യ ബോധവല്‍കരണ യാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ബെന്തു, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി സുരേഷ് എന്നിവര്‍ സംസാരിച്ചു.

കാന്‍സര്‍ രോഗത്തെ അകറ്റാനുള്ള വഴികള്‍

* വ്യായാമം ശീലമാക്കുക.
* ശരീര ഭാരം സന്തുലിതമാക്കുക
* ജങ്ക് ഫുഡ് ഒഴിവാക്കാം
* അമിതമായ അളവില്‍ ഉപ്പ്, കൊഴുപ്പുകള്‍, എണ്ണ എന്നിവ അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുക
* പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക
* വിഷരഹിത പഴം, പച്ചക്കറികള്‍ ധാരാളം കഴിക്കുക
* മാനസികാരോഗ്യവും സന്തോഷവും നില നിര്‍ത്തുക
* ക്യാന്‍സര്‍ രോഗ സംശയം ഉണ്ടാകുന്ന പക്ഷം സ്വയം പരിശോധന നടത്തി ആരോഗ്യ പ്രവര്‍ത്തകരുമായി സംശയ നിവാരണം നടത്തുക.
* രോഗ നിര്‍ണയത്തിനും ചികിത്സക്കും ശാസ്ത്രീയമായ വഴി തന്നെ സ്വീകരിക്കുക.
* രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കും.