കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ടെക്‌നിക്കൽ) ഒഴിവുണ്ട്.  2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്.  40,640-57,440 രൂപയാണ് ശമ്പളം.  അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ഫാം/ എം.ഫാം, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രൊഡക്ഷൻ മാനേജ്‌മെന്റിലെ ഡിപ്ലോമയാണ് യോഗ്യത.  ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ഇഏങജ (ഈൃൃലി േഏീീറ െമിറ ങമിൗളമരൗേൃശിഴ ജൃമരശേരല) എന്നിവ പ്രകാരം പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായി 10 മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 24നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.