പട്ടികവര്‍ഗ സുസ്ഥിരവികസന പദ്ധതി കൊറഗ സ്‌പെഷ്യല്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സൂക്ഷമസംരംഭങ്ങളില്‍ നിന്നും ഗദ്ദിക 2018 സ്റ്റാളിലേക്കുളള തനത് നാടന്‍ ഉല്‍പന്നങ്ങളായ വട്ടി, കുട്ട, അരിപ്പ, തടുപ്പ തുടങ്ങിയവ കുടുംബശ്രീ കാസര്‍കേട് ജില്ലാമിഷന് കൈമാറി. ബദിയഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖൈറുന്നിസ ഉല്‍പന്നങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടിസുരേന്ദ്രന് കൈമാറി. അനുഗ്രഹീതമായ പരമ്പരാഗത കരവിരുതിനാല്‍ ആകര്‍ഷണീയമായ തനത് നാടന്‍ ഉല്‍പന്നങ്ങളുടെ അതിവിശാലമായവിപണന സാധ്യതമുന്നില്‍ കണ്ട് തുടക്കമിട്ട സൂക്ഷമസംരംഭത്തിന്റെ ഉല്‍പന്നങ്ങള്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 30 വരെ കാലിക്കടവില്‍ നടക്കുന്ന ഗദ്ദികയിലെ സ്റ്റാളുകളില്‍ വിപണനത്തിനെത്തും.
പരമ്പരാഗത കൈത്തൊഴിലുകള്‍ അന്യം നിന്നുപോകുന്ന പശ്ചാത്തലത്തില്‍ മികച്ച ജീനോപാധിയായി ഇത് മാറ്റാനായി കുടുംബശ്രീ ജില്ലാമിഷന്‍ നടത്തുന്ന വിവിധ ഭക്ഷ്യമേളകള്‍, ആഴ്ച, മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിലൂടെ അനന്തമായവിപണന സാധ്യതയാണ് ഇവര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് വിപണിയുംമികച്ച വിലയുംലഭിക്കുന്നതിലൂടെ ഇവരുടെ വരുമാനവും വര്‍ധിക്കുന്നു.
പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. എഡിഎംസിമാരായ പ്രകാശന്‍ പാലായി, ഹരിദാസ് ഡി എന്നിവര്‍ സംസാരിച്ചു. ബദിയടുക്ക സിഡിഎസ്‌ചെയര്‍പേഴ്‌സണ്‍ സുധജയറാം സ്വാഗതവും ആനിമേറ്റര്‍ സുമതി ഡി നന്ദിയും പറഞ്ഞു.