കൊല്ലം: സംസ്ഥാന സർക്കാർ അതിവേഗം നടത്തിയ പ്രവർത്തനത്തിലൂടെ യാഥാർത്ഥ്യമാക്കിയ ബൈപാസിൽ ആവേശത്തിന്റെ നിമിഷങ്ങൾ പകർന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ. കാത്തിരിപ്പിന് ഫലംകണ്ട ആഹ്ളാദത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ബൈപാസിലൂടെ ആദ്യയാത്ര നടത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ തുറന്ന ജീപ്പുകളിലായി മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, കെ. സോമപ്രസാദ് എം.പി., എം. എൽ. എ മാരായ എം. നൗഷാദ്, എം. മുകേഷ്, എൻ. വിജയൻപിള്ള, മേയർ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്,  മുൻ എം. പിമാരായ കെ. എൻ. ബാലഗോപാൽ, പി. രാജേന്ദ്രൻ തുടങ്ങിയവരും റോഡ് ഷോയുടെ ഭാഗമായി. ആയിരങ്ങൾ ഘോഷയാത്രയായി പങ്കെടുത്ത ഷോയിൽ ഇരുചക്രവാഹന  സംഘവും അണിചേർന്നു.