കേരളത്തിലെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി രൂപീകരിച്ച സ്വദേശ് ദർശൻ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പദ്മനാഭസ്വാമി ക്ഷേത്രം, ആറൻമുള, ശബരിമല പദ്ധതികൾ ഉൾപ്പെടുന്നതാണിത്. ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തി.
ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം, ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. പിമാരായ ഡോ. ശശി തരൂർ, സുരേഷ് ഗോപി, വി. മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മേയർ വി. കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ വകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.