കൊച്ചി: സമകാലീന സാഹചര്യങ്ങൾ മുൻനിർത്തി കേരള പൊതു സമൂഹം ഗൗരവമായ സ്വയം വിമർശനം നടത്തേണ്ട സമയമാണിതെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം സി. ജോസഫെയ്ൻ പറഞ്ഞു.
ലിംഗ സമത്വം സംബന്ധിച്ച ഭരണഘടനാചർച്ച അനിവാര്യമായി കേരള വനിതാ കമ്മീഷൻ കരുതുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ എ കെ ജി സി ടി ജില്ലാ യൂണിറ്റ് വനിതാ സബ് കമ്മറ്റികളുടെയും മഹാരാജാസ് കോളേജ് യൂണിയന്റെയും മാതൃകത്തിന്റെയും സഹകരണത്തോടെ മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടിയും സംവാദവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ലിംഗസമത്വ സംബന്ധമായ ചർച്ചകൾ തുറന്നിട്ടത് 2018 സെപ്റ്റംബർ 28 ലെ ഐതിഹാസിക വിധിയാണ്. ഏതു സ്ത്രീ സൗഹാർദ്ദപരമായ വിധികൾ വരുമ്പോഴും ചില എതിർശബ്ദങ്ങൾ ഉയർന്നു വരാറുണ്ട്. അതിനെ ആൺ ശബ്ദങ്ങൾഎന്നു വിളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് -ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന.” എം സി ജോസഫെയ്ൻ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തന്നെ മതേതര സ്വഭാവമാണെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തിയ ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് തോമസ് എബ്രഹാം പറഞ്ഞു. അനേകം സ്ത്രീപക്ഷ നിയമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇവ നടപ്പിലാക്കാൻ ഇന്ത്യയിലെ വ്യവസ്ഥിതി അനുകൂലമാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിൽ 76 % ജോലിയെടുക്കുന്നത് സ്ത്രീകളാണ്.ഇവർ നിരന്തരം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവർക്കനുകൂലമായി സാമൂഹ്യ വ്യവസ്ഥിതി മാറുന്നില്ല എന്നത് സങ്കടകരമാണ്. ” അദ്ദേഹം വിശദീകരിച്ചു. തുടർന്നു നടന്ന സംവാദത്തിൽ ഡോ.വിനോദ് കുമാർ കല്ലോലിക്കൽ,ഓമൽ അലോഷ്യസ്, തുടങ്ങിയ അധ്യാപകരടക്കം നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
എ.കെ.ജി.സി ടി സംസ്ഥാന വനിതാ സബ് കമ്മറ്റി കൺവീനർ ഡോ.സുമി ജോയി ഒലിയപ്പുറം അധ്യക്ഷത വഹിച്ചു.ഡോ. സ്മിത ടി.എം.( AKG CT ജില്ലാ വനിതാ സബ് കമ്മറ്റി കൺവീനർ), ശ്രീമതി ഇ എം.രാധ (വനിതാ കമ്മീഷൻ അംഗം)ശ്രീമതി ഷി ജി ശിവജി (വനിതാ കമ്മീഷൻ അംഗം), വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ കെ. ദീപ, ഡോ. ഷജി ലാബീവി എസ് (AKG CT ജില്ലാ പ്രസിഡന്റ്) ഡോ.പ്രകാശൻ കെ. (AKG CT യൂണിറ്റ് സെക്രട്ടറി) ശിൽപ കെ.ബി.(വൈസ് ചെയർപേഴ്സൺ കോളേജ് യൂണിയൻ) ,ദിവ്യാ വി.ജി. (മാത്യകം കൺവീനർ) ഡോ.സുജടി വി.( വനിതാ സബ് കമ്മറ്റി യൂണിറ്റ് കൺവീനർ) എന്നിവർ പ്രസംഗിച്ചു.