കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 5 വീടുകള്‍ക്ക് തറക്കല്ലിട്ടു. വി.കെ.എ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.വര്‍ഗീസ് കുര്യന്‍നാണ് തറക്കല്ലിട്ടത്. ഇതോടെ തണൽ ഭവനപദ്ധതിയിൽ 24 വീടുകള്‍ക്ക് തറക്കല്ലിട്ടു. ബഹ്റിന്‍ ആസ്ഥാനമായുള്ള വി.കെ.എ . ഗ്രൂപ്പ് ആണ് 5 വീടുകളുടെയും സ്പോണ്‍സര്‍.
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിൽ മാട്ടുമ്മൽ റോഡിൽ നെല്ക്കുന്നശ്ശേരി ജോസഫിന്‍റെ വീടിന് തറക്കല്ലിട്ടാണ് 5 വീടുകളുടെയും നിര്‍മ്മാണം ആരംഭിക്കുന്നത്.

അൻപത് വീടുകളാണ് തണൽ ഭവന പദ്ധതിയിൽ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്. പ്രളയം ആരംഭിച്ച ദിവസം മുതൽ സജീവമായി കേരളത്തിലെ ജനതയോടൊപ്പം നിന്ന വ്യവസായ ഗ്രൂപ്പാണ് വി.കെ.എ എന്ന് എം.എൽ .എ പറഞ്ഞു. കഴിഞ്ഞ ദിവസം തണ ഭവന പദ്ധതിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആറാമത്തെ വീടിന്റെ താക്കോൽ ദാനം രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു.

ഹൈബി ഈഡന്‍ എം.എൽ .എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു,വാര്‍ഡ് മെമ്പര്‍ സംഗീത കെ.റ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : തണൽ ഭവന പദ്ധതിയിലെ അഞ്ച് വീടുകള്‍ക്ക് വി.കെ.എ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.വര്‍ഗീസ് കുര്യന്‍
തറക്കല്ലിടുന്നു.