രണ്ട് വർഷക്കാലത്തിനുള്ളിൽ സൗത്ത് വയനാട് വനം ഡിവിഷൻ വന്യമൃഗ ശല്ല്യത്തിന് നഷ്ട പരിഹാരമായി നൽകിയത് 1,65,57,400 രൂപ. ആകെ 2481 അപേക്ഷകളിലാണ് നഷ്ടപരിഹാരം നൽകിയത്. വികസന നയങ്ങശളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് സൗത്ത് വയനാട് ഡിവിഷൻ നടപ്പാക്കിവരുന്നത്. ഫോറസ്റ്റ് കൺവീനർ സമ്പ്രദായം നിർത്തലാക്കി. ഫോറസ്റ്റ് കോൺട്രാക്റ്റ് സമ്പ്രദായത്തിലൂടെ ഫോറസ്റ്റ്ട്രി പ്രവൃത്തികൾ നടപ്പിലാക്കുന്നുണ്ട്.
ഗ്രീൻ ഇന്ത്യമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പാടി റെയ്ഞ്ചിലെ അരണമല വനസംരക്ഷണ സമിതി അംഗങ്ങൾക്കും, കൽപ്പറ്റ റെയ്ഞ്ചിലെ വാരാമ്പറ്റ, തരിയോട് 8-ാം മൈൽ, പാറത്തോട്, മേൽമുറി, കറുകംതോട് എന്നീ വനസംരക്ഷണ സമിതികളിലെ ആദിവാസികൾ ഉൾപ്പെടെയുളള അംഗങ്ങൾക്കും എൽ.പി.ജി ഗ്യാസ് വിതരണം ചെയ്തു.
വനാവകാശ നിയമ പ്രകാരം വിവിധ കോളനികളിൽ ഇതുവരെ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവൃത്തികൾ (പഞ്ചായത്ത്, കോളനി എന്നീ ക്രമത്തിൽ): റോഡ് ഇന്റർലോക്കിങ്: മുപ്പൈനാട്- പാലച്ചുരം, മേപ്പാടി-അരണമല, വൈത്തിരി- ആനപ്പാറ വട്ടക്കുണ്ട്, പുൽപ്പള്ളി- തൂത്തിലേരി, പൂതാടി- കൂടല്ലൂർ കാട്ടിക്കൊല്ലി, മുള്ളൻകൊല്ലി- വാറച്ചാൽകുണ്ട്, മുള്ളൻകൊല്ലി- ചാമപ്പാറ എസ്.സി എസ്.ടി കോളനി.
കോൺക്രീറ്റിങ്: മേപ്പാടി-അട്ടമല ഏറാട്ട്കുണ്ട്, മേപ്പാടി-എച്ച്.എസ് കുന്ന് എസ്.ടി കോളനി, മേപ്പാടി-കാരച്ചാൽക്കുന്ന് പഞ്ചമിക്കുന്ന് കോളനി, മീനങ്ങാടി-അത്തികടവ്, മീനങ്ങാടി-മൈലംമ്പാടി, മീനങ്ങാടി-തേക്കിൻകുണ്ട്, മീനങ്ങാടി-ഇല്ലിച്ചോട് പുല്ലുമല, പടിഞ്ഞാറത്തറ-ചീരപൊയിൽ, കുറ്റിയംവയൽ, മംഗളം, അടയാട്ട്കുന്ന് കോളനി റോഡുകൾ, പൊഴുതന- ഇടിയം വയൽ ഇ.എം.എസ് കോളനി. കൂടാതെ പുൽപ്പള്ളി പഞ്ചായത്തിലെ കുളിവയൽ കാട്ടിമല കുറുമ കോളനിയിലും 19-ാം വാർഡ് ഊരുകൂട്ടം കോളനിയിലും പൂതാടി പഞ്ചായത്തിലെ ചീയമ്പം 73 കോളനിയിലും കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി. മുപ്പൈനാട് പഞ്ചായത്തിലെ ശേഖരൻകുണ്ട് നീലിമല കോളനിയിൽ വായനശാലയും മീനങ്ങാടി അത്തിക്കടവ് കോളനിയിൽ സാംസ്‌കാരിക നിലയവും നിർമിച്ചു. പുൽപ്പളളി ചുളളിക്കാട് കണ്ടാമല കോളനി വൈദ്യൂതീകരിച്ചു.
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മേപ്പാടി റെയ്ഞ്ച് ഓഫീസിന് പരിധിയിൽ 1.80 കോടി രൂപ മുടക്കി രണ്ടു ഫോറസ്റ്റ് സ്റ്റേഷൻ ബിൽഡിങ് നിർമിക്കുകയും ബത്തേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ചെതലത്ത് റെയ്ഞ്ച് ഓഫീസിന് പരിധിയിൽ 1.80 കോടി രൂപ മുടക്കി രണ്ടു ഫോറസ്റ്റ് സ്റ്റേഷൻ ബിൽഡിംങ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
