സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കേരളത്തിന്റെ കലാഗ്രാമമായ വെള്ളിനേഴിയില്‍ വിനോദ സഞ്ചാര വകുപ്പ് രണ്ടു കോടി ചെലവില്‍ പൂര്‍ത്തീകരിച്ച സാംസ്‌കാരിക സമുച്ചയം പി.കെ ശശി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ടൂറിസം രംഗത്ത് കേരളത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും വിനോദ സഞ്ചാര മേഖലകള്‍ കേരളത്തിന്റെ സാധ്യതകളാണെന്നും എം.എല്‍.എ പറഞ്ഞു. കേരളത്തിന്റെ തനത് കലകള്‍ക്ക് ലോകത്ത് വലിയ ആരാധകര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ അധ്യക്ഷനായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീധരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എം.കെ ദേവി, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ സന്തോഷ് ലാല്‍, കേരളകലാമണ്ഡലം രജിസ്ട്രാര്‍ ഡോ. ജയപ്രകാശ്, കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ വാഴേങ്കട വിജയന്‍, മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ശശി ശേഖര്‍, നവനീത് ഒളപ്പമണ്ണ, ഡോ. അച്യുതന്‍കുട്ടി, തൃതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.