കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. www.ccek.org  ല്‍ ഏപ്രില്‍ 25 മുതല്‍ മെയ് 24  വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ മെയ് 26 ന് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള കേന്ദ്രത്തില്‍  നടക്കും. ജൂണ്‍ 17  ന് ക്ലാസുകള്‍ ആരംഭിക്കും. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ ടഇ/ടഠ  എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്കുമായി സംവരണംചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
ഫോണ്‍: 0494 2665489, 9287555500.