സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടിയിലേക്ക് ആർട് എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ്, മലയാളം, പൊളിറ്റിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂൾ, കോളേജ് സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് അപേക്ഷിക്കാം. വകുപ്പു മേലാധികാരികളുടെ എൻ.ഒ.സി. സഹിതം ജൂൺ 10നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനം. വിശദ വിവരങ്ങൾക്ക് www.scert.kerala.gov.in ൽ ലഭിക്കും.