കൊച്ചി :കുടുംബശ്രീ ട്രൈബൽ അനിമേറ്റർമാരുടെ ദ്വിദിന ശിൽപ്പശാല ആരംഭിച്ചു. കുടുംബശ്രീ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുനത്. കൊച്ചി കളമശ്ശേരി ബേത്ത് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങ് എറണാകുളം ജില്ലാമിഷൻ കോഓർഡിനേറ്റർ ടി. പി ഗീവർഗീസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ മുഴുവൻ ട്രൈബൽ മേഖലയെയും ഉൾപ്പെടുത്തിയാണ് ശിൽപ്പശാല സംഘടിപ്പിച്ചിരുന്നത് . രണ്ട് ദിവസമായി നടക്കുന്ന ശിൽപ്പശാലയിൽ, കുടുംബശ്രീ പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും പുതിയ പ്രവർത്തന പദ്ധതികൾ രൂപീകരിക്കുകയും ചെയ്യും. കൂടാതെ കുടുംബശ്രീ പ്രവർത്തനങ്ങൾ, സംഘടനാ സംവിധാനം, കാർഷിക മേഖല കേന്ദ്രികരിച്ചുള്ള ഉപജീവന പ്രവർത്തനം, സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ‌് പദ്ധതി  പ്രവർത്തനം, പി. കെ കാളൻ കുടുംബ സഹായ പദ്ധതി, എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടക്കും. കുടുംബശ്രീ സംസ്ഥാന മിഷൻ ഉദ്യോഗസ്ഥരും, ജില്ലാ മിഷൻ ഉദ്യോഗസ്ഥരുമാണ് ക്ലാസുകൾ നയിക്കുന്നത്.

കുടുംബശ്രീ സംസ്ഥാന മിഷൻ ട്രൈബൽ പ്രോഗ്രാം ഓഫീസർ എസ്. സജിത്ത്, സീനിയർ കൺസൾട്ടന്റ് അനീഷ് കുമാർ ,കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാരായ പ്രഭാകരൻ.എം , ശാരിക. എസ്, ധനകാര്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അജിത് കുമാർ, കുടുംബശ്രീ എറണാകുളം ജില്ലാമിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ രാഗേഷ് കെ. ആർ, വിജയം. എം, കുടുംബശ്രീ എറണാകുളം ജില്ല പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : കുടുംബശ്രീ സംസ്ഥാന മിഷൻ പട്ടികവർഗ്ഗ അനിമേറ്റർമാരുടെ ദ്വിദിന ശിൽപശാല എറണാകുളം ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി. പി ഗീവർഗീസ് ഉദ്ഘാടനം ചെയ്യുന്നു.