. മേളയുടെ സോഷ്യല്‍ മീഡിയ പേജുകളുടെ ഉദ്ഘാാടനം പ്രൊഫ എംകെ സാനു നിര്‍വഹിച്ചു. കൂപ്പണ്‍ തുക ഡോ വി പി ഗംഗാധരന്‍ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി.
എസ്പിസിഎസ് പ്രസിഡണ്ട് ഏഴാച്ചേരി രാമചന്ദ്രന്‍, സാഹിത്യഅക്കാദമി പ്രസിഡണ്ട് വൈശാഖന്‍, കെ എല്‍ മോഹനവര്‍മ, ഷാജി എന്‍ കരുണ്‍, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആഗോള എഴുത്തുകാര്‍ക്ക് അതിരുകളില്ലാതെ ഇടപഴകാനും നവരചയിതാക്കളെ വിശ്വസാഹിത്യത്തിന്റെ ചക്രവാളങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താനും വായന പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ അഭിരുചികളെ പുരോഗമനപരമായി സ്വാധീനിക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരള സര്‍ക്കാര്‍ മേള സംഘടിപ്പിക്കുന്നത്.