ദേശീയ നിയമസേവന അതോറിറ്റിയുടെ നിർദേശപ്രകാരം കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി കോടതി കേന്ദ്രങ്ങളിൽ ജൂലൈ 13ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി, വെള്ളക്കരം, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിലേക്ക് നേരിട്ട് നൽകാം. കൂടാതെ വിവിധ കോടതികളിൽ നിലവിലുള്ള ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസുകൾ, മോട്ടോർവാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകൾ ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ, സർവീസ് കേസുകൾ, സിവിൽ കോടതികളിൽ നിലവിലുള്ള കേസുകൾ എന്നിവയും അദാലത്തിൽ ഒത്തുതീർപ്പാക്കാം. പുതിയ പരാതികൾ ജൂൺ 22 വരെ സ്വീകരിക്കും.