തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കേളേജിലെ പഞ്ചകർമ്മ, അഗദതന്ത്ര വകുപ്പുകളിൽ ഓരോ അധ്യാപകരുടെ താല്കാലിക ഒഴിവിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ വ്യവസ്ഥയിൽ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷം. ആയുർവേദത്തിലെ പഞ്ചകർമ്മ & അഗദതന്ത്ര ഇവയിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ ജൂൺ 11ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ, സർക്കാർ ആയുർവേദ കോളേജിൽ പ്രിൻസിപ്പാൽ മുമ്പാകെ ബയോഡാറ്റ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്കെത്തണം.