മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/ റസിഡൻഷ്യൽ ബാങ്ക് ടെസ്റ്റ് പരിശീലനം/ പി.എസ്.സി പരിശീലനം എന്നിവയിൽ 2019-20 വർഷത്തിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അതത് മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.  പഠന പശ്ചാത്തല സൗകര്യങ്ങൾ, താമസസൗകര്യം, ഫീസ്, ഫാക്കൾട്ടി വിവരങ്ങൾ എന്നിവയും അവസാന മൂന്ന് വർഷത്തെ വിജയ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പ്രൊപ്പോസൽ നൽകേണ്ടത്.  പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 10 രാവിലെ 11.30 വരെയാണ്. വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങൾ/ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രൊപ്പോസൽ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471-2305042.