കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ക്ലാസുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭ്യമാണ്. അപേക്ഷാഫോമും പ്രോസ്‌പെക്ടസുംwww.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471 2234374, 8547005065.