സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവിലേയ്ക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റിന്റെ തസ്തികകയിൽ ജോലി ചെയ്യുന്നവർ ഉചിത മാർഗേണ ജൂൺ 15നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം – 695633 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
