കാവനൂരിൽ 13 വയസുള്ള ഒരു വിദ്യാർത്ഥിക്ക് ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീന അറിയിച്ചു. വള്ളുവങ്ങാട് ദാറൂൽ ഇർഫാൻ ഇസ്ലാമിക് അക്കാദമിയിൽ പഠിക്കുന്ന കുട്ടിയാണ്. ഇതുവരെ പ്രതിരോധ കുത്തിവവെപ്പുകളൊന്നും എടുക്കാത്തകുട്ടിയാണന്ന് ആരോഗ്യ വകുപ്പ് അധീക്യതർ അറിയിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ കാര്യത്തിൽ ജില്ല പിന്നോക്കമായ സഹചര്യത്തിലാണ് ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
ജില്ലയിൽ 2017 ൽ ഡിഫ്തീരിയ ബാധിച്ച 30 കേസുകളും രണ്ട് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേലാറ്റൂർ (ഒന്ന് )വണ്ടൂർ (നാല)്,തവനൂർ (രണ്ട്),വളവനൂർ (ഒന്ന് )മങ്കട (മൂന്ന്),എടവണ്ണ( 12) ,പൂക്കോട്ടൂർ (നാല്,) കുറ്റിപ്പുറം (ഒന്ന്,) ഒമാനൂർ (ഒന്ന്,)ചുങ്കത്തറ (ഒന്ന് ) എന്നിങ്ങനെയാണ് ഡിഫ്തീരിയ ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്ത ആരോഗ്യ ബ്ലോക്കുകൾ. തവനൂർ ആരോഗ്യ ബ്ലോക്കിലെ ഈഴവത്തുരുത്തിയും പൂക്കോട്ടൂരിലെ പാങിലുമാണ് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.