കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്ആർ.ഡി) നടപ്പാക്കുന്ന പദ്ധതികളിലേക്ക് 10 റിസേർച്ച് ഫെലോകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ് നൽകും. മൈക്രോബയോളജി/കെമിസ്ട്രി/ഫുഡ് മൈക്രോബയോളജിയിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദം (ഭക്ഷ്യ ഗുണമേന്മാ പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം) ഉളളവർക്ക് നാല് ഒഴിവുകളും ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദം (ഭക്ഷ്യ ഗുണമേന്മാ പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം) ഉളളവർക്ക് ആറ് ഒഴിവുകളുമുണ്ട്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും. താത്പര്യമുളളവർ 2018 ജനുവരി 10 രാവിലെ 11ന് കോന്നിയിലുളള സി.എഫ്.ആർ.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.