പത്തനംതിട്ട: കൃഷി വകുപ്പിന്റെ കീഴില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ അഗ്രോ സെന്ററിലേക്ക് (കര്‍ഷക സുരക്ഷ കര്‍മസേന) യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു. കാര്‍ഷിക മേഖലയില്‍ താത്പര്യവും പ്രവൃത്തിപരിചയവുമുള്ള, 18നും 56നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഈ മാസം 10ന് മുമ്പ് കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിലോ നല്‍കണം.