ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ മത്സ്യകൃഷിപദ്ധതിയുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഐ.സി.കടവില്‍ 3 ലക്ഷം രോഹു ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ തളിപ്പുഴ ഹാച്ചറിയില്‍ ഉല്പാദിപ്പിച്ച മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

ജനകീയ മത്സ്യകൃഷി 2019-20 പദ്ധതിയുടെ ഭാഗമായി പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എ. പ്രഭാകരന്‍ മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗം സല്‍മ മോയിന്‍സ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം. ചിത്ര, ഹെഡ് ക്ലാര്‍ക്ക് ടി.ബിന്ദു  തുടങ്ങിയവര്‍ പങ്കെടുത്തു.