പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ക്ഷീരകര്‍ഷകര്‍ക്കായി ഭക്ഷ്യസുരക്ഷാ നിയമം സംബന്ധിച്ച് പരിശീലനം നടത്തി. വീണാജോര്‍ജ് എംഎല്‍എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
അഞ്ച് പശുവില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് നിലവിലുള്ള നിബന്ധനകളും നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ക്ഷിരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എല്‍.സുജാത, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സൂസന്‍ ഗില്‍ബര്‍ട്ട്, ഫുഡ് സേഫ്റ്റി ഓഫീസര്‍ റ്റി.ആര്‍.പ്രശാന്ത്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ക്ഷീരവികസന ഓഫീസര്‍ മാത്യു വര്‍ഗീസ്, ലാബ് അസിസ്റ്റന്റ് കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.