കൊച്ചി: പ്രളയഭീതിയുടെയും അതിജീവനത്തിന്റെയും ഓര്‍മ്മകള്‍ കോര്‍ത്തിണക്കി സംസ്ഥാന സര്‍ക്കാരിനു വേണ്ടി എറണാകുളം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പ്രളയ അതിജീവന ഗാനം ‘രക്ഷാകരങ്ങള്‍’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പറവൂര്‍ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ലൈഫ്, റീബില്‍ഡ് പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മൂത്തകുന്നം ക്ഷേത്ര മൈതാനത്ത് നിര്‍വഹിക്കുന്ന ചടങ്ങിലാണ് ഗാനം പ്രകാശനം ചെയ്തത്.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളം നേരിട്ട മഴക്കെടുതിയുടെ നേര്‍സാക്ഷ്യമായി അതിജീവന ഗാനം. പ്രളയം ബാധിച്ച ജില്ലകളിലെ ദുരന്തത്തിന്റെ ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുമാണ് 5.41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സൗമ്യയാണ് ‘രക്ഷാകരങ്ങള്‍’ രചിച്ചത്. സംഗീതം സുദര്‍ശന്‍ കുമ്പളം. District Information Officer, Ernakulam എന്ന ഫേസ് ബുക്ക് പേജിലും PRD Ernakulam എന്ന യൂ ട്യൂബ് അക്കൗണ്ടിലും വീഡിയോ കാണാം.