കരുതല്‍- ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജീവിത ശൈലി രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പിണറായി ഗ്രാമ പഞ്ചായത്ത്, പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കരുതല്‍. തലശ്ശേരി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ബിപിസിഎല്‍ ടെറിട്ടറി മാനേജര്‍ മന്‍ോജ് കണ്ണാറ്റില്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാനേജര്‍ ടി അനൂപ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി രമേശന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീബ പ്രകാശ്, അസ്ലാം എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ സീതമ്മ സ്വാഗതവും ഡോ. വി പി ഷൈന നന്ദിയും പറഞ്ഞു.
