മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ കോങ്ങാട് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിച്ച മൃഗാശുപത്രി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി.
23 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച 117.97 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഡോക്ടര്‍ റൂം, ലാബ്, ഓഫീസ് റൂം, ഡിസ്‌പെന്‍സറി സ്റ്റോര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, പാസ്സേജ,് വരാന്ത, ടോയ്‌ലറ്റ്, സ്റ്റെയര്‍ റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൃഗാശുപത്രി പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. ഇ.ഐ ഉമ്മുകുല്‍സു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലത, ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
