സായുധസേനയിലും അർധ സൈനിക പോലീസ് വിഭാഗത്തിലും ചേരാൻ ആഗ്രഹിക്കുന്ന 17-26 വയസ് പ്രയമുള്ള പട്ടിക ജാതി വിഭാഗത്തിൽ പെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു. കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രയിനിങ് സെന്ററിൽ രണ്ട് മാസ്ക്കാലം താമസിച്ചുകൊണ്ടുള്ളതാണ് പരിശീലനം. ഭക്ഷണവും താമസവും സൗജന്യം. യാത്രാ ചിലവും നൽകും. സൈനിക ജോലികൾക്ക് ആവശ്യമായ ശാരീരിക യോഗ്യത നിർബന്ധം. താ്ൽപര്യമുള്ളവർ 25ന് സർട്ടിഫിക്കറ്റുകളും മൂന്നു ഫോട്ടോകളുമായി മൂലമറ്റത്തെ പട്ടിക ജാതി വികസന ഓഫീസിൽ ഹാജരാകുക. വിവരങ്ങൾക്ക് 9447469280
