കൊച്ചി: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2020-21 വാർഷിക പദ്ധതി രൂപീകരണത്തിന് പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നു. പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും മാലിന്യ സംസ്കരണത്തിനും സൗരോർജ്ജ വൈദ്യുതി ഉൽപാദനത്തിനും മുന്തിയ പരിഗണന നൽകണമെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചു.

14 വർക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തിയതിന്റെ ക്രോഡീകരണ റിപ്പോർട്ട് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം അംബ്രോസ്, അഡ്വ.ടി.ജെ അനൂപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷൈജ, ടി.ഡി സുധീർ, എം.എ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ സൈജൻ, സെക്രട്ടറി കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു