തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നം. 16/2018) തസ്തികയിലെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഫെബ്രുവരി പത്ത് മുതൽ 15 വരെ തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടക്കും.  സാധ്യതാപട്ടികയിലെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വേരിഫിക്കേഷൻ.

നിശ്ചയിച്ച സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  വിശദവിവരങ്ങൾ  www.kdrb.kerala.gov.in  ൽ ലഭ്യമാണ്.  ഫെബ്രുവരി എട്ട് വരെ അറിയിപ്പ് ലഭിക്കാത്ത, സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.