കാസർഗോഡ്: ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള മാര്‍ത്തോമ ഹാളില്‍ നടത്തിയ വനിതാ ദിനാഘോഷം ശ്രദ്ധേയമായി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചാ വിഷയമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് കൊച്ചു റാണി, അങ്കണവാടി വര്‍ക്കര്‍ ശാന്തകുമാരി, ആശവര്‍ക്കര്‍ സുനിത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എങ്ങിനെ തടയാം എന്ന വിഷയത്തില്‍ അഡ്വ: കൃഷ്ണപ്രിയ, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ഷമിമ തന്‍വീര്‍ എന്നിവര്‍ ക്ലാസെടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഹാജിറ മുഹമ്മദ് കുഞ്ഞി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുഫൈജ, മണിചന്ദ്രകുമാരി, സഫിയ, ഹെല്‍ത്ത് ഇന്‍സ്പെകര്‍ ബി.അഷറഫ് ആരോഗ്യ പ്രവര്‍ത്തകരായ ചന്ദ്രശേഖരന് തമ്പി, ഹാസിഫ്, നിഷാ,ആശാമോള്‍ എന്നിവര്‍ സംസാരിച്ചു