തിരുവനന്തപുരം ജില്ലയിൽ പുതുതായി 21 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ ഇതുവരെ 815 പേരെയാണ് സ്‌ക്‌റീനിംഗിന് വിധേയരാക്കിയത് ജില്ലയിൽ 160 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്‌റി ഐസൊലേഷൻ വാർഡിൽ ഇന്ന് 2 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 3 പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 197 സാമ്പിളുകളിൽ 145 പരിശോധനാഫലം ലഭിച്ചു, എല്ലാ റിസൽട്ടുകളും നെഗറ്റീവാണ്. 52 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2586 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുണ്ടാ
1.രോഗബാധിത രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരുടെ എണ്ണം – 815
2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം ബ160
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 05
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -21
സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. തുമ്മൽ,ചുമ,തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.പ്‌റത്യേകിച്ച് വിദേശരാജ്യങ്ങൾ, രോഗബാധിത പ്‌റദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളവർ കർശനമായും ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കേണ്ടതാണ്.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക,രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും.
മാസ്‌ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ല. രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണം.അല്ലാത്തവർ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല. തൂവാല ത്‌റികോണാകൃതിയിൽ മടക്കി മൂക്കും വായും മറയുന്ന തരത്തിൽ കെട്ടിയാലും ആവശ്യമായ സംരക്ഷണം ലഭ്യമാകും.