കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആരോഗ്യപ്രവർത്തകർക്ക് അവസരം. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയാൻ പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തം ആരോഗ്യ വകുപ്പ് അഭ്യർത്ഥിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
വീടുകൾ, ആശുപത്രികൾ, ഐസോലേഷൻ, വാർഡുകൾ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സന്നദ്ധരായ ആരോഗ്യ പ്രവർത്തകർക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർ https://forms.gle/ 3FtcS7ovp1YGG9539 എന്ന ലിങ്കിൽ കയറി വോളണ്ടിയർ ഫോം പൂരിപ്പിക്കുക. ആരോഗ്യവകുപ്പ് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.