ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ അണുവിമുക്തമാക്കുകയും യാത്രക്കാര്‍ക്ക് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലഖുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ദിനേശ്. എം. പിള്ള നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ ഷിജി ജെയിംസ്, അരുണ്‍.എം.പി., പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് അസോസിയേഷന് സെക്രട്ടറി ജോബി മാത്യു, വോളന്റിയര്‍മാരായ പദ്മകുമാര്‍, ഫെനക്സ്, സുബിന് സുരേന്ദ്രന്, ജിന്സണ്, ജോണ്സണ്, അനീഷ്, ബെന്നി, ശ്രേയസ് തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.