കോട്ടയം ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്നു വിതരണം (ഇമ്യൂണൈസേഷന്‍) ഇന്ന്(ഏപ്രില്‍ 22) പുനരാരംഭിക്കും. ഇതിനായി ആശുപത്രികളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒരേ സമയത്ത് കുട്ടികളുമായി കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
ബുധനാഴ്ച്ചയ്ക്കു പുറമെ വെള്ളി, തിങ്കള്‍ എന്നീ ദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഈ സേവനം ലഭ്യമാണ്. പ്രതിരോധ മരുന്ന് നല്‍കേണ്ട കുട്ടികളുടെ വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ പക്കലുണ്ട്. കുട്ടികളുമായി എത്തേണ്ട സമയം ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ ഫോണ്‍ മുഖേന മാതാപിതാക്കളെ അറിയിക്കും. ഇങ്ങനെ അനുവദിക്കുന്ന സമയങ്ങളില്‍ മാത്രമേ ആശുപത്രികളില്‍ എത്തേണ്ടതുള്ളൂ.
ലോക് ഡൗണ്‍ മൂലം മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണം.