അവധിക്കാലം പ്രയോജനമാക്കുവാന്‍ അസാപ് സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ഉന്നത – പൊതു വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാലഘട്ടത്തിനു അനുസൃതമായ ദേശിയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (എന്‍എസ്‌ക്യൂഎഫ്) അനുസരിച്ച് ആണ് സമ്മര്‍ സ്‌കില്‍ കോഴ്‌സുകള്‍ തയാറാക്കിട്ടിട്ടുള്ളത്. ഹയര്‍ സെക്കണ്ടറി, കോളേജ് തലത്തില്‍ ഉള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് കോഴ്‌സുകള്‍ തയ്യാറാക്കിയിട്ടുള്ളത്. പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. പ്രായം 15-25 നും മദ്ധ്യേ. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തപ്പെടുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ഓര്‍ഗാനിക് ഗ്രോവര്‍, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നിഷ്യന്‍, സിഎന്‍സി ഓപ്പറേറ്റര്‍ തുടങ്ങിയ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുകള്‍ ഉള്ളതായി അധികൃതര്‍ അറിയിച്ചു. പട്ടികജാതി/പട്ടിക വര്‍ഗം, ബിപിഎല്‍, നോണ്‍ ക്രീമിലയെര്‍, ഒബിസി, ഒഇസി വിഭാഗം, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസ് സൗജന്യമാണ്. മികച്ച തൊഴിലവസരങ്ങള്‍ അസാപ്പിന്റെ സമ്മര്‍ സ്‌കില്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയക്കുന്നവരെ കാത്തിരിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി www.asapkerala.gov.in/sss എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തിയതി ഫെബ്രുവരി 16. അഡ്മിഷന്‍ നേടുന്നതിന് കാണക്കാരി ജിഎച്ച്എസ്എസ്എ യില്‍ ഫെബ്രുവരി 18ന് രാവിലെ 10ന് എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999719, 9495999689