സംസ്ഥാനമൊട്ടാകെ നിലവില്‍ 20,788 ക്യാമ്പുകളിലായി 3,60,753 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്തമാക്കി. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും തിങ്കളാഴ്ച (27.04.2020) 188 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 26.04.2020 വരെ ലഭിച്ച 12670 പരാതികളും 27.04.2020 വരെ ലഭിച്ച 178 പരാതികളുമടക്കം ആകെ 12848 പരാതികളാണുള്ളത്. ഇന്നലെ ലഭിച്ച 178 പരാതികളില്‍ 147 എണ്ണവും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവയില്‍ തുടര്‍നടപടി സ്വീകരിച്ചുവരുന്നുവെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.