കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കിയുടെ പ്രത്യേക ചുമതലയുള്ള ദക്ഷിണ മേഖല ഐ. ജി. ഹര്‍ഷിത അട്ടല്ലൂരിയും, സ്പെഷ്യല്‍ ആഫീസര്‍ വൈഭവ് സക്സേനയും കുമളി അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തി.
സംസ്ഥാന അതിര്‍ത്തിയായ ചെക്ക് പോസ്റ്റിലും തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി ആളുകള്‍ കടന്നു വരാനിടയുള്ള വനാതിര്‍ത്തികളും സന്ദര്‍ശിച്ച സംഘം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലീസ് പരിശോധനകളും നിരീക്ഷണങ്ങളും വിലയിരുത്തി.