തൃശ്ശൂർ  ജില്ലയിൽ വീടുകളിൽ 926 പേരും ആശുപത്രികളിൽ 17 പേരും ഉൾപ്പെടെ ആകെ 943 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മെയ് 2) നിരീക്ഷണത്തിന്റെ ഭാഗമായി 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ശനിയാഴ്ച (മെയ് 2) 6 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1271 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1236 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 35 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 221 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ശനിയാഴ്ച (മെയ് 2) 35 പേർക്ക് കൗൺസലിംഗ് നൽകി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2008 പേരെയും മത്സ്യചന്തയിൽ 939 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 242 പേരെയും സ്‌ക്രീൻ ചെയ്തു.