എറണാകുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. വി.പി.സജീന്ദ്രൻ എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ഖാദറിന് വൃക്ഷത്തൈ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ അധ്യക്ഷത വഹിച്ചു.
കർഷകർക്കാവശ്യമായ നടീൽ വസ്തുക്കൾ, വളം, ഗ്രോ ബാഗ്, ചകിരിച്ചോർ കമ്പോസ്റ്റ്, പച്ചക്കറി തൈകൾ, വൃക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ, എസ് പ്രസാദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെനീഷ ജാഫർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമേശൻ കാവലൻ, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.