എറണാകുളം : ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിവേഴ്‌സ് ക്വാറന്റൈൻ നിർദേശിക്കുന്നവർക്ക് സഹായങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധം വോളണ്ടീയർമാർക്ക് പരിശീലനം നൽകി.

ജീവിത ശൈലീ രോഗങ്ങൾ ബാധിച്ചവർക്ക് മരുന്നുകൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പാക്കുക,  മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത മനസിലാക്കി നൽകുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വീട്ടിൽ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഐ. എം. എ യിലെ ഡോക്ടർമാരുടെ  നേതൃത്വത്തിൽ ആണ് പരിശീലനം  നൽകുന്നത്.  നിലവിൽ ജില്ലയിൽ നിന്നുള്ള 650 ഓളം വോളണ്ടയർമാർക്ക്‌ പരിശീലനം നൽകി.