ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു.  ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ജൂലൈ 24 നും രോഗബാധിതര്‍ 133 ല്‍ എത്തി. ജില്ലയില്‍ 133 ആണ് ഒരു ദിവസത്തെ രോഗം സ്ഥിരീകരിക്കുന്നവരുടെ എറ്റവും ഉയര്‍ന്ന എണ്ണം. ജൂലൈ 23 നും രോഗികള്‍ എണ്ണത്തില്‍ നൂറ് കടന്നിരുന്നു, 106 പേര്‍.

ഇന്നലെ വിദേശത്ത് നിന്ന് വന്ന 4 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 4 പേര്‍ക്കും 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 22 പേര്‍  രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 20 ന് മരണമടഞ്ഞ  അഞ്ചല്‍ സ്വദേശി ദിനമണിയുടെ (75) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍

കരവാളൂര്‍ സ്വദേശി(32), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി (52) എന്നിവര്‍ സൗദി അറേബ്യയില്‍ നിന്നും പവിത്രേശ്വരം കൈതക്കോട് സ്വദേശി (36)ഖത്തറില്‍ നിന്നും കൊറ്റംങ്കര പേരൂര്‍ സ്വദേശി (44) ശ്രീലങ്കയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
തൃക്കോവില്‍വട്ടം ചേരിക്കോണം സ്വദേശി(31) ഛത്തിസ്ഗഢില്‍ നിന്നും പരവൂര്‍ കോങ്ങാല്‍ സ്വദേശി(20) തമിഴ്‌നാട്ടില്‍ നിന്നും കാവനാട്  സ്വദേശി(23) പശ്ചിമബംഗാളില്‍ നിന്നും നെടുവത്തൂര്‍ ആനകൊട്ടൂര്‍ സ്വദേശി(28) ശ്രീനഗറില്‍ നിന്നുമെത്തി.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(44), ഉത്തര്‍പ്രദേശ് സ്വദേശി (തൃശൂര്‍ നിവാസി, 32 വയസ്സ്), കുളക്കട താഴത്ത്കുളക്കട മൂര്‍ത്തികാവ് സ്വദേശി(53), മതിലില്‍ സ്വദേശിനി(45), ശക്തികുളങ്ങര സെന്‍ മേരീസ് കോളനി സ്വദേശി(26), ആദിച്ചനല്ലൂര്‍ നോര്‍ത്ത് മൈലക്കാട് സ്വദേശി(28), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(33), ആലപ്പാട് അഴീക്കല്‍ സ്വദേശി(34), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 60, 30 വയസ്സുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി(55), ഉമ്മന്നൂര്‍ ചെപ്ര വടക്കോട് സ്വദേശി (64), ഉമ്മന്നൂര്‍ ചെപ്ര സ്വദേശി(33), ഉമ്മന്നൂര്‍ പള്ളിമുക്ക് സ്വദേശികളായ 2, 28 വയസ്സുള്ളവര്‍, ഉമ്മന്നൂര്‍ പള്ളിമുക്ക് സ്വദേശിനി(60), കരവാളൂര്‍ പനയം സ്വദേശി(43), കരീപ്ര കടയ്‌ക്കോട് സ്വദേശി(48), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ 34, 56 വയസ്സുള്ളവര്‍, കുമ്മിള്‍ മങ്കാട് സ്വദേശി(2), കുളക്കട താഴത്ത് കുളക്കട  മൂര്‍ത്തിക്കാവ് സ്വദേശിനി(70), കുളക്കട താഴത്ത് കുളക്കട  സ്വദേശിനി(48), കുളത്തൂപ്പുഴ അച്ചന്‍കോവില്‍ സ്വദേശി (34), കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശി(33), കൊട്ടാരക്കര കരിങ്ങോട്ട്  സ്വദേശിനി(35), കൊറ്റംങ്കര കുറ്റിചിറ സ്വദേശി(50), കൊറ്റംങ്കര പേരൂര്‍ തട്ടാര്‍ക്കോണം സ്വദേശിനി(28), കൊറ്റംങ്കര പേരൂര്‍ തട്ടാര്‍ക്കോണം സ്വദേശി(35), മൈനാഗപ്പള്ളി  സ്വദേശിനി(21), ശക്തികുളങ്ങര തൃപ്തി നഗര്‍   സ്വദേശി(53), അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശി(14), അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശിനികളായ 38, 65, 10 വയസ്സുള്ളവര്‍, കാവനാട്  അരവിള സ്വദേശി(36), കാവനാട് അരവിളകടത്ത് സ്വദേശി(65), കാവനാട് അരവിളകടത്ത് സ്വദേശിനികളായ 24, 60 വയസ്സുള്ളവര്‍, കാവനാട് കണിയാംകട സ്വദേശി(44),  കാവനാട്  കെ.എസ്.ഇ.ബി നഗര്‍ സ്വദേശി(35),  കാവനാട് കെ.സി നഗര്‍ സ്വദേശിനി(53), കുരീപ്പുഴ  വിവേകാനന്ദ നഗര്‍ സ്വദേശി(31), തിരുമുല്ലവാരം പുന്നത്തല സ്വദേശി(12), തേവള്ളി ആര്‍.വി.സി.എ.ആര്‍.എ സ്വദേശി (12), നീരാവില്‍ ലക്ഷംവീട്  സ്വദേശിനി(32), മതിലില്‍  സ്വദേശികളായ 7, 23, 61 വയസ്സുള്ളവര്‍, മതിലില്‍ സ്വദേശിനികളായ 54, 20, 1, 26 വയസ്സുള്ളവര്‍, മരുത്തടി  കന്നിമേല്‍ സ്വദേശി(67), മരുത്തടി കന്നിമേല്‍   സ്വദേശിനികളായ 35, 62 വയസ്സുള്ളവര്‍, മുണ്ടയ്ക്കല്‍ എച്ച് & സി  കോമ്പൗണ്ട് നിവാസികളായ 30, 23, 33 വയസ്സുള്ളവര്‍,  വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍ സ്വദേശി(56), വടക്കേവിള പാലത്തറ തട്ടാമല സ്വദേശികളായ 24, 53, 20 വയസ്സുള്ളവര്‍, ചടയമംഗലം പോരേടം സ്വദേശിനി(15),
ചവറ പുതുക്കാട് സ്വദേശി (47), ചവറ പുതുക്കാട് സ്വദേശിനി കളായ 43, 20 വയസ്സുള്ളവര്‍, ചിതറ സത്യമംഗലം സ്വദേശി(56), ചിതറ സത്യമംഗലം സ്വദേശിനികളായ 22, 46 വയസ്സുള്ളവര്‍, തഴവ വടിമുക്ക് സ്വദേശിനി(1), തൃക്കടവൂര്‍ കുഴിപ്പുഴ സ്വദേശി(45), തെക്കുഭാഗം മാലിഭാഗം സ്വദേശികളായ 73, 6 വയസ്സുള്ളവര്‍, തെക്കുംഭാഗം മാലിഭാഗം സ്വദേശിനികളായ 63, 30 വയസ്സുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(45), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(32), നീണ്ടകര പരിമണം സ്വദേശി(33), നീണ്ടകര മദാമ്മത്തോപ്പ് സ്വദേശിനി (19), പത്തനാപുരം  ഇടത്തറ  സ്വദേശികളായ 42, 38 വയസ്സുള്ളവര്‍, പത്തനാപുരം ഇടത്തറ സ്വദേശിനികളായ 63, 30 വയസ്സുള്ളവര്‍, പത്തനാപുരം ചാലയംപുരം സ്വദേശിനി (74), പനയം പെരുമണ്‍  സ്വദേശി(52), പരവൂര്‍ കൊച്ചാലുംമൂട് സ്വദേശി (57) പരവൂര്‍ നെടുങ്ങോലം സ്വദേശി(44), പവിത്രേശ്വരം തെക്കുംചേരി സ്വദേശിനികളായ 10, 35 വയസ്സുള്ളവര്‍, പെരിനാട് ചെറുമൂട് സ്വദേശി(54), പെരിനാട് വെള്ളിമണ്‍ വെസ്റ്റ്  സ്വദേശി(49), പെരിനാട് വെള്ളിമണ്‍ വെസ്റ്റ്  സ്വദേശിനികളായ 42, 20 വയസ്സുള്ളവര്‍,  പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 52, 49 വയസ്സുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനികളായ 21, 36, 11, 34, 22, 50 വയസ്സുള്ളവര്‍, പേരയം കരിക്കുഴി സ്വദേശിനി (14), പേരയം കുമ്പളം സ്വദേശികളായ 59, 34 വയസ്സുള്ളവര്‍, പേരയം കുമ്പളം സ്വദേശിനികളായ 51, 19 വയസ്സുള്ളവര്‍, പേരയം പടപ്പക്കര സ്വദേശികളായ 60, 2, 9 വയസ്സുള്ളവര്‍, മയ്യനാട്  ഉമയനല്ലൂര്‍ സ്വദേശി(35), മയ്യനാട് പറക്കുളം സ്വദേശിനി(54), മൈനാഗപ്പള്ളി സ്വദേശിനി(23), വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി (37), വെളിയം ഓടനാവട്ടം സ്വദേശിനി(59), ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനി(22), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(3), തെ•ല ഇടമണ്‍ വാഴവിള സ്വദേശിനി(70), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(24), തിരുവനന്തപുരം പരുത്തികുഴി  സ്വദേശി(33), തൃക്കരുവ അഷ്ടമുടി മൂലക്കൊടി സ്വദേശിനി(68)

ആരോഗ്യപ്രവര്‍ത്തകര്‍
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകരായ  വെളിയം കാഞ്ഞിരംപാറ സ്വദേശിനി(21),  ഓടനവട്ടം കളപ്പില സ്വദേശി(34), വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ കുണ്ടറ ആശുപത്രി ജംഗ്ഷന്‍  സ്വദേശി(32)

മരണം
അഞ്ചല്‍ തഴമേല്‍ സ്വദേശി ദിനമണി(75)