111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 143 പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
  ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 111 പേര്‍
ആലക്കോട് 52കാരി, 15കാരി,
ആറളം 30കാരി
അയ്യന്‍കുന്ന് 51കാരന്‍
അഴീക്കോട് 41കാരന്‍,
വളപട്ടണം (അഴീക്കോട് താമസം) 31കാരന്‍
ചെമ്പിലോട് 35കാരി
ചെറുകുന്ന് 55കാരി
ധര്‍മടം 38കാരന്‍
ഏഴോം 53കാരന്‍, 82കാരി
ഇരിട്ടി 42കാരന്‍, 44കാരന്‍, 30കാരി
ഇരിട്ടി വട്ടക്കയം 62കാരി
ഇരിട്ടി കീഴൂര്‍ 53കാരന്‍, 40കാരി
ഇരിട്ടി വെളിയമ്പ്ര 40കാരി
കതിരൂര്‍ 38കാരന്‍
കല്യാശ്ശേരി 62കാരന്‍
കണിച്ചാര്‍ 36കാരന്‍, 36കാരന്‍
കണ്ണൂര്‍ പള്ളിക്കുന്ന് 36കാരന്‍, 32കാരി, 36കാരന്‍
കണ്ണൂര്‍ തയ്യില്‍ 25കാരി
കണ്ണൂര്‍ ആയിക്കര രണ്ടു വയസ്സുകാരന്‍
കണ്ണൂര്‍ കക്കാട് 41കാരി
കണ്ണൂര്‍ തിലാന്നൂര്‍ 78കാരി, 60കാരി, 65കാരന്‍, 9 വയസ്സുകാരന്‍
കാസര്‍ക്കോട് 20കാരന്‍
കീഴല്ലൂര്‍ 30കാരന്‍
കേളകം 49കാരന്‍
കൊളച്ചേരി 30കാരന്‍
കോട്ടയം മലബാര്‍ 44കാരന്‍
കൊട്ടിയൂര്‍ 28കാരി
കുറുമാത്തൂര്‍ 38കാരി, 43കാരി, 20കാരന്‍, 17കാരന്‍, 13കാരന്‍, 41കാരന്‍, 7 വയസ്സുകാരന്‍, 46കാരന്‍, 12കാരന്‍, 4 വയസ്സുകാരന്‍, 15കാരന്‍, 9 വയസ്സുകാരന്‍
മലപ്പട്ടം (താമസം കുറുമാത്തൂരില്‍) 30കാരന്‍
മാലൂര്‍ 32കാരി
മട്ടന്നൂര്‍ പെരിഞ്ചേരി 52കാരന്‍
മട്ടന്നൂര്‍ 47കാരി, 29കാരി
മയ്യില്‍ 19കാരി, 39കാരി, 12കാരി,
മുണ്ടേരി 15കാരി, 17കാരന്‍, 40കാരി, 21കാരന്‍, 63കാരന്‍
മുഴക്കുന്ന് 32കാരന്‍, 28കാരന്‍, 24കാരി, 27കാരി, 25കാരി
ന്യൂമാഹി 60കാരന്‍, 39കാരന്‍
പടിയൂര്‍ കല്യാട് 62കാരന്‍, 58കാരി
പാപ്പിനിശ്ശേരി 49കാരി, 51കാരന്‍
പരിയാരം 28കാരി, 41കാരന്‍
പാട്യം 38കാരി
പായം 24കാരി, 33കാരന്‍, 37കാരന്‍, 40കാരന്‍, 46കാരന്‍, 64കാരന്‍, 7 വയസ്സുകാരി
രാമന്തളി 78കാരി, 39കാരി, ഒരു മാസം പ്രായമായ ആണ്‍കുട്ടി
തലശ്ശേരി 53കാരന്‍, 43കാരന്‍, 41കാരി, 48കാരന്‍, 50കാരി, 46കാരന്‍, 18കാരന്‍, 36കാരന്‍,
തലശ്ശേരി തിരുവങ്ങാട് ഒരു വയസ്സുകാരി
തളിപ്പറമ്പ് കാര്യമ്പലം 25കാരന്‍
തളിപ്പറമ്പ് മുക്കോല 24കാരന്‍
തളിപ്പറമ്പ് പുഷ്പഗിരി 47കാരി, 27കാരന്‍
തില്ലങ്കേരി 59കാരി, 47കാരി, 61കാരി, 68കാരി, 31കാരന്‍, 34കാരി
ഉളിക്കല്‍ 18കാരന്‍, 17കാരന്‍
വളപട്ടണം 11കാരി, 24കാരി, 42കാരി

ആരോഗ്യപ്രവര്‍ത്തകര്‍ – 7 പേര്‍
കണിച്ചാര്‍ 47കാരന്‍
മുണ്ടേരി 50കാരന്‍
അയ്യന്‍കുന്ന് 43കാരന്‍
ആറളം 55കാരന്‍
പടിയൂര്‍ കല്ല്യാട് 40കാരി
കതിരൂര്‍ 21കാരി
കുന്നോത്ത്പറമ്പ 31കാരി

വിദേശം- 3 പേര്‍
അയ്യന്‍കുന്ന് 24കാരി, 32കാരന്‍ (ഒമാന്‍)
പേരാവൂര്‍ 34കാരന്‍ (അബൂദാബി)

ഇതര സംസ്ഥാനം- 22 പേര്‍

പിണറായി 34കാരന്‍ മംഗലാപുരം
മട്ടന്നൂര്‍ ഇല്ലം ഭാഗം 32കാരി മംഗലാപുരം
കണ്ണൂര്‍ ചാല 31കാരന്‍ ബെംഗളൂരു
പായം 29കാരന്‍ ബെംഗളൂരു
മാലൂര്‍ 30കാരന്‍ ബെംഗളൂരു
ചെമ്പിലോട് 37കാരന്‍ ബെംഗളൂരു
പായം 51കാരന്‍ ഡല്‍ഹി
പന്ന്യന്നൂര്‍ 26കാരന്‍ മീററ്റ്
വേങ്ങാട് 31കാരന്‍ അരുണാചല്‍ പ്രദേശ്
മട്ടന്നൂര്‍ 32കാരന്‍ ഗുല്‍ബര്‍ഗ
അയ്യന്‍കുന്ന് 39കാരന്‍ കൊല്‍ക്കത്ത
മുഴക്കുന്ന് 29കാരന്‍ ജമ്മു
പായം 28കാരന്‍ ജമ്മു
പടിയൂര്‍ കല്ല്യാട് 30കാരന്‍ പശ്ചിമ ബംഗാള്‍
പേരാവൂര്‍ 32കാരന്‍ ആന്ധ്രപ്രദേശ്
കോളയാട് 25കാരന്‍ ലേ
തില്ലങ്കേരി 42കാരന്‍ കര്‍ണാടക
മാങ്ങാട്ടിടം 34കാരി, 15കാരന്‍ മൈസൂര്‍
ചാവശ്ശേരി 45കാരന്‍ തമിഴ്നാട്
പടിയൂര്‍ കല്ല്യാട് 27കാരന്‍ പൂനെ
മാങ്ങാട്ടിടം 30കാരന്‍ ബെംഗളൂരു

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9754 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 244 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 148 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 326 പേരും  വീടുകളില്‍ 8944 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 56735 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 56218 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11, 25, തലശ്ശേരി 41, കതിരൂര്‍ 2, കണിച്ചാര്‍ 12, മട്ടന്നൂര്‍ 21, മുഴക്കുന്ന് 3, 5, തില്ലങ്കേരി 3, കൊട്ടിയൂര്‍ 2, പായം 5, 16, 17, അയ്യന്‍ക്കുന്ന് 6, 11, ഇരിട്ടി 3, 7, മുണ്ടേരി 13, ഉളിക്കല്‍ 11, 12, കേളകം 12, മലപ്പട്ടം 2, കീഴല്ലൂര്‍ 10, കുന്നോത്തുപറമ്പ 4, മാലൂര്‍ 2, ധര്‍മ്മടം 12,  ഏഴോം 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പടിയൂര്‍ കല്ല്യാട് 4, വേങ്ങാട് 15,  മട്ടന്നൂര്‍ 15, 25, മുഴക്കുന്ന് 7, അയ്യന്‍ക്കുന്ന് 1, ഇരിട്ടി 31, പേരാവൂര്‍ 13, കോളയാട് 1, മാങ്ങാട്ടിടം 3 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.
അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10, 22 ഡിവിഷനുകളെയും അഴീക്കോട് പഞ്ചായത്തിലെ 20, 21, 23 വാര്‍ഡുകളെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.